ബംഗളൂരു: വാടകത്തര്‍ക്കത്തെത്തുടര്‍ന്നു ബംഗളൂരുവില്‍ കെട്ടിട ഉടമയായ അഭിഭാഷകനെ വെടിവച്ചു കൊന്നു. അഭിഭാഷകനായ പട്ടന്ദൂരിലെ മഞ്ജുനാഥി(42)നെയാണ് വാടകത്താമസക്കാരായ പ്രതികള്‍ വെടിവച്ചു കൊന്നതെന്നു പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരാണ് പ്രതികള്‍.
വാടകയുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി മഞ്ജുനാഥും ഡെലിവറി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വാക്കേറ്റത്തിനൊടുവില്‍ അവര്‍ മഞ്ജുനാഥിനെ വെടിവച്ചു. പ്രതികളെയും വെടിവയ്ക്കാനുപയോഗിച്ച തോക്കും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.