Share this Article
News Malayalam 24x7
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍
Former Bengal Deputy Speaker and TMC Leader Asish Banerjee

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍. മുന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ആശിഷ് ബാനര്‍ജിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓഫീസില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചു. ബീര്‍ഭൂം ജില്ലയിലെ രാംപുര്‍ഹട്ട് നഗരത്തിലുള്ള അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫിസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാംപുര്‍ഹട്ട് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories