Share this Article
News Malayalam 24x7
ചൂടിന് ആശ്വാസമായി മഴ...
Rain

കടുത്ത വേനൽച്ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യത. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ നാല് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ മുന്നറിയിപ്പ് (Yellow Alert) നൽകിയിട്ടുണ്ട്.

ഇടിമിന്നലോടു കൂടിയ മഴയ്ക്കും, 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാറ്റിന്റെ വേഗത വർധിക്കാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ ഒടിഞ്ഞു വീഴാനും, വൈദ്യുത ബന്ധം തടസ്സപ്പെടാനും സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലകളിലും കാറ്റ് വീശാൻ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories