Share this Article
ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി, കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എംജി രാജമാണിക്യത്തെ മാറ്റി, എന്‍ പ്രശാന്ത് ആണ് പുതിയ ചെയര്‍മാന്‍,.കെആര്‍ ജ്യോതിലാല്‍ പുതിയ ആഭ്യന്തര സെക്രട്ടറി
വെബ് ടീം
1 hours 16 Minutes Ago
1 min read
IAS

തിരുവനന്തപുരം:  ഐഎഎസ് ഉദ്യോഗതലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എംജി രാജമാണിക്യത്തെ മാറ്റി. എന്‍ എന്‍ പ്രശാന്തിനാണ് പുതിയ ചുമതല. കെആര്‍ ജ്യോതിലാല്‍ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. ആഭ്യന്തര സെക്രട്ടറിയായിരുന്ന മിന്‍ഹാജ് ആലത്തെ ധനകാര്യവകുപ്പിലേക്ക് മാറ്റി.

ആരോഗ്യവകുപ്പില്‍ നിന്നും ഷര്‍മിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് അനീഷിനാണ് പകരം ചുമതല. ഗതാഗതവകുപ്പിന്റെ ചുമത ഷര്‍മിള മേരി ജോസഫിന് നല്‍കി. എം ബീന വ്യവസായ വകുപ്പ് സെക്രട്ടറിയാകും.

പുനീത് കുമാര്‍ ഊര്‍ജ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാകും. അനുകുമാരിയാണ് ടൂറിസം ഡയറക്ടര്‍. പ്രധാന വകുപ്പുകളിലുള്‍പ്പെടെ മാറ്റം വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories