സര്‍ക്കാര്‍ അറിയാതെ 12 വര്‍ഷമായി ബാര്‍ ലൈന്‍സില്ലാത്തവര്‍ക്ക് അപേക്ഷിച്ച ഉടന്‍ ലൈസന്‍സ് നല്‍കിയതില്‍ അസ്വാഭാവികത ഉണ്ടെന്ന പ്രാഥമിക വിലയിരുത്തല്‍ സര്‍ക്കാരിനുണ്ടെന്ന് എക്‌സൈസ് മന്ത്രി എം ലിജു. നിലവിലെ അബ്കാരി നിയമപ്രകാരം ബാര്‍ അടഞ്ഞു കിടന്നാല്‍ ആ ലൈസന്‍സ് റദ്ദാകും. പിന്നെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ പിന്നെയും അപേക്ഷിക്കണം. എന്നാല്‍ ഇവിടെ 12 വര്‍ഷമായി ലൈന്‍സ് ഇല്ലാത്ത ബാറിനാണ് ലൈന്‍സ് നല്‍കിയത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പാണെന്നും മന്ത്രി പറഞ്ഞു.