അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ജെറ്റ് വിമാനം തകര്‍ന്നുവീണ് 9 പേര്‍ക്ക് ദാരുണാന്ത്യം. ടെക്‌സസിലെ ഓസ്റ്റിന്‍- ബെര്‍ഡഗ്‌സ്‌ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട ലിയര്‍ജെറ്റ് 60 എന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ ആകെ ഉണ്ടായിരുന്നത് 9 പേരാണ്. അപകടകാരണം എന്തെന്നത് വ്യക്തമല്ല. മോശം കാലാവസ്ഥയെ തുടര്‍ന്നാണോ അപകടമെന്ന് അന്വേഷിക്കും. ഒരു മിനിറ്റിനുള്ളില്‍ 27,000 അടി താഴ്ചയിലേക്ക് വിമാനം വീണെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകരുന്നതിന് മുന്‍പ് ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോകുന്നു, ഇനി സമയമില്ല എന്നായിരുന്നു പൈലറ്റിന്റെ സന്ദേശം.