Share this Article
തൊപ്പിക്ക് കുരുക്ക് മുറുകുന്നു; നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Thoppi

സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്ന നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തൊപ്പിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. എറണാകുളം സിജെഎം കോടതിയില്‍ റൂറല്‍ സൈബര്‍ പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അഭിഭാഷകനായ  ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ആലുവ പൊലീസ് നിഹാദിനെതിരെ കേസെടുത്തത്. പരാതികളെ തുടര്‍ന്ന് നിഹാദിന്‌റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories