Share this Article
പി പി ദിവ്യക്ക് എതിരായ വിജിലന്‍സ് അന്വേഷണം തുടരുന്നു
 P.P. Divya

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് എതിരായ വിജിലന്‍സ് അന്വേഷണം തുടരുന്നു.  ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ നിന്ന് ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു. ദിവ്യ പ്രസിഡന്റായിരിക്കെ  ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് കസ്റ്റഡിയില്‍ എടുത്തത്. 12 കോടി രൂപയുടെ പദ്ധതികളില്‍ ക്രമക്കേട് നടന്നുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ഫയലുകളാണ് കസ്റ്റഡിയില്‍ എടുത്തത്. പരാതിയില്‍ നിലവില്‍ വിജലിന്‍സ് പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. ഉത്തരമേഖല എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. പ്രസിഡന്റായിരിക്കെ ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസിന്റെ പരാതിയില്‍ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories