2027ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം. പാര്‍ട്ടിയില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ രാജിവച്ചു. സാനൗര്‍ എംഎല്‍എ ഹര്‍മീത് സിംഗ് പത്തന്‍മജ്ര, സമാന എംഎല്‍എ ചേതന്‍ സിംഗ് ജൗര മജ്ര എന്നിവരാണ് രാജിവച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്തതിലെ അതൃപ്തിയാണ് രാജിക്ക് കാരണം. ഇരുവരും ബിജെപിയില്‍ ചേരുമെന്നും പ്രഖ്യാപിച്ചു. ആംആദ്മി പാര്‍ട്ടി 40 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ഭഗവന്ത് മന്‍ അടക്കം 4 മന്ത്രിമാര്‍ ആദ്യപട്ടികയിലുണ്ട്.