Share this Article
ഹോര്‍മൂസ് കടലിടുക്കില്‍ ക്രൂഡോയില്‍ ടാങ്കറില്‍ മൈന്‍ ഇടിച്ച് വീണ്ടും അപകടം
ncident Reported Involving Crude Oil Tanker in Strait of Hormuz

ഹോര്‍മൂസ് കടലിടുക്കില്‍ ക്രൂഡോയില്‍ ടാങ്കറില്‍ മൈന്‍ ഇടിച്ച് വീണ്ടും അപകടം. മൈന്‍ ഇടിച്ച്  രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ചതായി ഇറാന്‍ വിപ്ലവഗാര്‍ഡ്  അറിയിച്ചു.ഹോര്‍മുസ് കടലിടുക്ക് രണ്ട് ദിവസത്തേക്ക് തുറക്കാമെന്ന നിര്‍ദേശം ഇറാന്‍ മുന്നോട്ട് വച്ചതിന് പിന്നാലെയാണ് കപ്പലുകള്‍ക്ക് നേരെ മൈന്‍ ആക്രമണം. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് നിര്‍ദേശം ഇറാന്‍ പുതുക്കിയത്. ഖത്തറിന്റെ എല്‍എന്‍ജി ടാങ്കര്‍ 'അല്‍ മായേദ'യ്ക്ക് നേരെ വെള്ളിയാഴ്ച ഉണ്ടായ വെടിവയ്പിനെ യുഎഉഇ അപലപിച്ചു. ആഗോള ഊര്‍ജ വിതരണത്തിനും സമുദ്രഗതാഗതത്തിനും ആക്രമണം കനത്ത ഭീഷണിയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കപ്പലിനോ നാശനഷ്ടമോ, ജീവനക്കാര്‍ക്കോ അപായമോ ഇല്ലെന്ന് ഖത്തര്‍ അറിയിച്ചു. ഇറാനുമായുള്ള സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഒന്നുകില്‍ കരാര്‍ അല്ലെങ്കില്‍ ആക്രമണം എന്ന നിലപാടാണ് ട്രംപ് ആവര്‍ത്തിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories