Share this Article
News Malayalam 24x7
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; ഇസ്രയേലിൽ കനത്ത ആക്രമണം നടത്തി ഹിസ്ബുള്ള
 Israel-Lebanon Conflict

പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്നു. തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിനു മറുപടിയായി ഇസ്രായേലിൽ കനത്ത തിരിച്ചടി നൽകിയെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു.

സംഘർഷം നിലനിൽക്കുന്നതിനിടയിൽ, അമേരിക്കയുടെ ഇറാൻ ഉപരോധം സൈനിക നടപടിക്ക് തുല്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആരോപിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടതും ഈ വിഷയത്തിൽ കൂടുതൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.


അമേരിക്കയുടെ നേതൃത്വത്തിൽ ഹൊർമുസ് കടലിടുക്കിലെ നാവിക ഉപരോധം പാടില്ലെന്നും, ഇത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്നുമാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്ന വാദം. സംഘർഷം കൂടുതൽ വഷളായ സാഹചര്യത്തിൽ, യു.എ.ഇ ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാർ യാത്ര ചെയ്യരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്രതലത്തിൽ തന്നെ സമ്മർദ്ദങ്ങൾ ശക്തമാവുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories