Share this Article
News Malayalam 24x7
എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി
വെബ് ടീം
posted on 14-08-2026
1 min read
shinton

കൊച്ചി: എറണാകുളം ചെറായി സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍ സ്വദേശി ഷിന്റോണ്‍ ബെന്നി(24)നെയാണ് കാണാതായത്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് ഷിന്റോണ്‍ ബെന്നിയെ കാണാതാവുന്നത്. മുംബൈ MOL കമ്പനിയിലെ ഡെക്ക് ഓഫീസര്‍ ട്രെയിനിയാണ് ഷിന്റോണ്‍.ബുധനാഴ്ച രാത്രി 8.15ഓടെ ഷിന്റോണ്‍ സഹോദരനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ശേഷം ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന് കമ്പനിയില്‍ നിന്നും വിവരം ലഭിച്ചത്.

ടാര്‍ കാരിയര്‍ ഷിപ്പിലായിരുന്നു ഷിന്റോണിന്റെ ജോലി. നാളെ ഷിന്റോണിന്റെ പിറന്നാള്‍ കൂടിയാണ്. ഷിന്റോണിനെ കണ്ടെത്താനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories