Share this Article
News Malayalam 24x7
പേരക്കായിട്ട് തയ്യാറാക്കിയ 1200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും സഹിതം യുവാവ് പിടിയിൽ
വെബ് ടീം
posted on 14-08-2026
1 min read
WASH

തൃശൂർ: ഓണം പ്രമാണിച്ചു വാറ്റാൻ ഉദ്ദേശിച്ച്  പേരക്കായിട്ട് തയ്യാറാക്കിയ 1200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും സഹിതം തൃശൂർ മുളയം കൊട്ടിലം പറമ്പ് സ്വദേശി നിധിൻ പിടിയിൽ.  കൊട്ടിലം പറമ്പിലുള്ള തറവാട് പറമ്പിലുള്ള ഷെഡിൽ നിന്നും ആണ് നിധിൻ പിടിയിലായത്.

ഓപ്പറേഷൻ തണ്ടറിനോടനുബന്ധിച്ചു നടത്തിയ റെയ്ഡിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ  പ്രവീൺ കുമാർ, ഗിരീഷ്, രാജു,കൃഷ്ണ പ്രസാദ് പ്രിവന്റീവ് ഓഫിസർ മാരായ സിജോമോൻ നിധിൻ മാധവൻ, സിജ,സിവിൽ എക്സൈസ് ഓഫിസർമാരായ അനൂപ് ദാസ്, ഷാജിത്, ഡ്രൈവർ ഷൈജു എന്നിവരുണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories