Share this Article
News Malayalam 24x7
നാടും തൃപ്പുണിത്തുറയും അത്തച്ചമയ ഘോഷയാത്രയ്ക്ക് ഒരുങ്ങി; പതാക കൈമാറി ഔദ്യോഗിക തുടക്കം, ഉദ്ഘാടനത്തിന് മുഖ്യമന്ത്രി
വെബ് ടീം
posted on 15-08-2026
1 min read
cm

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയ്ക്ക് കൊച്ചി രാജവംശത്തിന്റെ പ്രതിനിധി രാമദാസൻ തമ്പുരാൻ അത്തം പതാക കൈമാറിയതോടെ നാളെ നടക്കുന്ന അത്തച്ചമയ ഘോഷയാത്രയ്ക്ക് ഔദ്യോഗിക തുടക്കമായി.അത്തം നഗറിൽ ഈ അത്തം പതാക ഉയർത്തുന്നതോടെയാണ് മലയാളിയുടെ പൊന്നോണക്കാലത്തിന് തുടക്കമാകുന്നത്.

തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ (അത്തം നഗർ)

രാവിലെ 9ന് അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാക ഉയർത്തും. തുടർന്ന് നടക്കുന്ന അത്തം ഘോഷയാത്ര സിനിമാതാരം മനോജ് കെ.ജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ദീപക് ജോയ് എംഎൽഎ, എംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, ജില്ലാ കലക്ടർ ജി.പ്രിയങ്ക തുടങ്ങിയവർ മുഖ്യാതിഥികളാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories