Share this Article
News Malayalam 24x7
നഗ്നനായി എത്തി പശുക്കളെ പീഡിപ്പിക്കാൻ ശ്രമം; അക്രമിയുടെ ദൃശ്യം സിസിടിവിയിൽ
വെബ് ടീം
posted on 17-08-2026
1 min read
abuse

തൃശൂര്‍: നഗ്നനായി എത്തി പശുക്കളെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. തൃശൂർ വെള്ളാനിക്കരയിലാണ് പശുക്കൾക്ക് നേരെ അതിക്രമം നടന്നത്.കൊറ്റിക്കൽ സുധീഷ് നടത്തുന്ന ഫാമിലാണ് സംഭവം. നഗ്നനായ ആൾ എത്തിയത് ഇന്നലെ പുലർച്ചെ ഒരു പശുക്കുട്ടിയെ കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ ഉടമ പുറത്തുവിട്ടു. സംഭവത്തിൽ ഫാം ഉടമ പൊലീസിൽ പരാതി നൽകി. ഏകദേശം ആറടി ഉയരമുള്ള പുരുഷന്റെ വിഡിയോയാണ് ഫാമിലെ ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. എന്നാൽ ഇയാൾ ആരാണെന്ന് തിരിച്ചറിയാനായില്ല. ഫാമിലെ കറവക്കാരൻ അക്രമിയെ നേരിട്ടു കാണുകയും ചെയ്തിട്ടുണ്ട്.

ഫാമിലെ രണ്ട് പശുക്കളെയാണ് നഗ്നനായെത്തിയയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇതിനുപുറമേ, ഫാമിലുണ്ടായിരുന്ന പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories