ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായുളള കാളകെട്ട് മഹോത്സവം ഇന്ന് .ആഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകള്‍ക്ക് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകള്‍ക്കാണ് പ്രാദേശിക അവധി അനുവദിച്ചത്. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും തടസ്സമില്ലാതെ നടത്തുന്നതിനായുളള സജ്ജീകരണങ്ങളും പൂര്‍ത്തിയായി . കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് ദേശീയപാത 66 ല്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 06.00 മണി മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .