കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം. ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ലെജന്‍ഡ്‌സും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചാണ് നിയന്ത്രണം. വൈകിട്ട് 3:00 മണിക്ക് ശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുന്നവര്‍ കലൂര്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് വഴി വേണം പോകാന്‍. ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുന്നവര്‍ വൈറ്റില ജംഗ്ഷന്‍, എസ്.എ റോഡ് വഴി വേണം യാത്ര ചെയ്യാന്‍.