Share this Article
News Malayalam 24x7
കലാസംഘാടകനും നാടക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
വെബ് ടീം
1 hours 38 Minutes Ago
1 min read
SOORYA KRISHNAMOORTHI

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഘാടകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു.  കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം പിന്നീട് പൂർണമായും കലാപ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു.

മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്തായ സൂര്യ മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ശിൽപി കൂടിയാണ്. 50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരനാണ്. ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവൽ.1977-ലാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കമിട്ടത്. പിന്നീട് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയിലൂടെ നാടകവും സംഗീതവും നൃത്തവും ഉൾപ്പെടെ

വിവിധ കലാരൂപങ്ങൾക്ക് വലിയ വേദിയൊരുക്കി. വെളിച്ചവും ശബ്ദവും ഉപയോഗിച്ചുള്ള വലിയ വേദി അവതരണങ്ങളിൽ പുതിയ പരീക്ഷണങ്ങൾ. ‘ചായക്കടക്കഥകൾ’, ‘എന്റെ രക്ഷകൻ’, ‘മേൽവിലാസം’ തുടങ്ങി ശ്രദ്ധേയമായ സൃഷ്ടികൾ. ‘മേൽവിലാസം’ പിന്നീട് സിനിമയായും ശ്രദ്ധ നേടി.

1951 ഏപ്രിൽ 11ന് കോട്ടയം ജില്ലയിലാണ് അദ്ദേഹത്തിന്‍റെ ജനനം. തിരുവനന്തപുരം ഗവൺമെന്‍റ് മോഡൽ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. എൻജിനീയറിംഗ് പഠനത്തിന് പിന്നാലെ‍യാണ് ഐഎസ്ആർഒയിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories