Share this Article
News Malayalam 24x7
വർഗവഞ്ചകന് മാപ്പില്ല'; ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ ജി സുധാകരനെതിരെ പോസ്റ്റർ
വെബ് ടീം
2 hours 44 Minutes Ago
1 min read
poster

അമ്പലപ്പുഴ: പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജി സുധാകരൻ ഔദ്യോഗികമായി തീരുമാനിച്ചതോടെ പ്രതിരോധ നടപടികളുമായി സിപിഐഎം. എല്ലാ തലങ്ങളിലും ജി സുധാകരനെ പ്രതിരോധിക്കുക എന്നത് തന്നെയാണ് സിപിഐഎമ്മിൻ്റെ തീരുമാനം. 

അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ പോസ്റ്ററുകൾ പതിച്ച് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. രക്തസാക്ഷികൾ സിന്ദാബാദ്, വർഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല സിപിഎം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളാണ് ഏരിയ കമ്മിറ്റി ഓഫിസിന് മുൻപിൽ പതിച്ചിരിക്കുന്നത്.

അമ്പലപ്പുഴയിലെ വിവിധ ഇടങ്ങളിലും പുന്നപ്ര വടക്ക്, പുന്നപ്ര പഞ്ചായത്തുകളിലും ആലപ്പുഴ നഗരത്തിലടക്കം ജി സുധാകരനെതിരെയുള്ള പ്രതിരോധം തീർത്തുകൊണ്ട് മുന്നോട്ടുപോകാനാണ് സിപിഐഎമ്മിൻ്റെ തീരുമാനം. യാതൊരു വിധത്തിലുള്ള രാഷ്ട്രീയ കാരണങ്ങളും ഇല്ലാതെയാണ് ജി സുധാകരൻ്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായതെന്ന് താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടി വിശദീകരണം നൽകുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories