Share this Article
News Malayalam 24x7
ലോറിയിൽ കയറ്റുന്നതിനിടെ കുഴഞ്ഞുവീണ ആന ചരിഞ്ഞു
വെബ് ടീം
posted on 02-01-2026
1 min read
elephant collapsed

കൊച്ചി നെട്ടൂരിലെ ക്ഷേത്ര ഉത്സവത്തിനെത്തിച്ചപ്പോൾ കുഴഞ്ഞുവീണ 'നെല്ലിക്കാട് മഹാദേവൻ' എന്ന ആന ചരിഞ്ഞു. 'പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാൻ ലോറിയിൽ കയറ്റുന്നതിനിടെയാണ് ആന കുഴഞ്ഞുവീണത്.

തുറുപ്പുഗുലാൻ സിനിമയിലുള്ള ആനയാണ് നെല്ലിക്കോട്ട് മഹാദേവൻ. ഗുലാൻ കുഞ്ഞുമോന്‍റെ വാഹനമായാണ് ആനയെ അവതരിപ്പിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ഏറ്റുമാനൂർ, കിടങ്ങൂർ ക്ഷേത്രങ്ങളിലൊക്കെ ഉത്സവത്തിൽ സജീവമായിരുന്നു. പ്ലാത്തോട്ടം ബാബു എന്നാണ് പഴയ പേര്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories