തിരുവനന്തപുരം കോട്ടുകാലില്‍ നാലര വയസ്സുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മരണത്തില്‍ അസ്വാഭാവകിതയില്ലെന്ന് തെളിഞ്ഞു. കിണറിന്റെ ചുറ്റുമതിലില്‍ കയറി നിന്ന കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടി കിണറിന്റെ ചുറ്റുമതിലില്‍ കയറി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോട്ടുകാല്‍ക്കോണം സ്വദേശി ദിലീപ് ശ്രുതി ദമ്പതികളുടെ മകന്‍ ദീപക്കിനെയാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുതല്‍ കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബാലരാമപുരം പോലീസില്‍ കുടുംബം വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കിണറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.