Share this Article
മിന്നലേറ്റ് നാല്‌ കറവപ്പശുക്കളും പശുക്കുട്ടിയും ചത്തു
വെബ് ടീം
0 hours 57 Minutes Ago
1 min read
cows

അഞ്ചാലുംമൂട്: മിന്നലേറ്റ് നാല്‌ കറവപ്പശുക്കളും പശുക്കുട്ടിയും ചത്തതായി റിപ്പോർട്ട്. കടവൂർ കണ്ണമ്പലത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻനായരുടെ തൊഴുത്തിൽ നിന്നിരുന്ന പശുക്കളാണ് ചത്തത്. വെള്ളി വൈകിട്ട് നാലിനായിരുന്നു സംഭവം. ഉണ്ണിക്കൃഷ്ണൻനായർ കറവ കഴിഞ്ഞ് പാലുമായി കടവൂർ ക്ഷീര സംഘത്തിലേക്ക് പോയിരുന്നു. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മിന്നലിനെത്തുടർന്ന് പശുക്കൾ ബഹളം ഉണ്ടാക്കുകയും തുടർന്ന് ചത്തുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് ജില്ലാ വെറ്ററിനറി ഡോക്ടർ ഷീജയുടെ നേതൃത്വത്തിൽ ഡോക്ടർമാരും ഉദ്യോഗസ്ഥരും ക്ഷീരവികസന വകുപ്പിലെ അധികൃതരും സ്ഥലത്തെത്തി. കടവൂർ ക്ഷീരസംഘം ഭരണസമിതി അംഗവും മികച്ച കർഷകനും ക്ഷീര കർഷകനുമുള്ള പുരസ്കാരങ്ങൾ നേടിയ വ്യക്തിയുമാണ് ഉണ്ണിക്കൃഷ്ണൻനായർ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories