ഇടുക്കിയിൽ നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച മാതാപിതാക്കളെയും ഇടനിലക്കാരനെയും കട്ടപ്പന പൊലീസ് പിടികൂടി. രണ്ടര ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. അസം സ്വദേശികളായ ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ഇടനിലക്കാരനാണ് കുഞ്ഞിനെ വിൽക്കാൻ സഹായിച്ചത്.സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ മാതാപിതാക്കളെയും ഇടനിലക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ദമ്പതികളുടെ മറ്റു കുട്ടികളെ അസമിലുള്ള ബന്ധുക്കളുടെ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരം ഒരു നീക്കത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.