Share this Article
അങ്ങനെ അങ്ങ് പോയാലോ, മാല മോഷ്ടിച്ച കള്ളന്‍റെ സ്കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ട് 61കാരി
വെബ് ടീം
1 hours 19 Minutes Ago
1 min read
vijayadas

പാറശാല: മാല പൊട്ടിച്ചശേഷം കടന്നുകളയാൻ ശ്രമിച്ച മോഷ്ടാവിന്‍റെ സ്കൂട്ടർ തോട്ടിലേക്കു തള്ളിയിട്ട് വീട്ടമ്മയുടെ ധീരത. മേലേക്കോണം കുഴിപ്പഴിഞ്ഞി വീട്ടിൽ പ്രസന്നകുമാരിയാണ് (61) തന്‍റെ സമയോചിതമായ ഇടപെടലിലൂടെ നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ കുടുക്കിയത്. സംഭവത്തിൽ ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള വീട്ടിൽ വിജയദാസിനെ പാറശാല പൊലിസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് പരശുവയ്ക്കൽ ആടുമൻകാട് ആടുവളർത്തൽ കേന്ദ്രത്തിനു സമീപത്തെ ഇടറോഡിലായിരുന്നു നാടകീയ സംഭവങ്ങൾ. വീട്ടിലേക്കു നടന്നുപോവുകയായിരുന്നു പ്രസന്നകുമാരി. ഈ സമയം സ്കൂട്ടറിലെത്തിയ വിജയദാസ് ഇവരുടെ അടുത്തേക്കെത്തി മാല പൊട്ടിച്ചെടുത്ത് വേഗത്തിൽ സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ ഒട്ടും പതറാതെ പ്രസന്നകുമാരി ഉടൻതന്നെ മോഷ്ടാവിന്‍റെ സ്കൂട്ടർ തോട്ടിലേക്കു തള്ളിയിട്ടു. വാഹനം തോട്ടിൽ വീണതോടെ പരിഭ്രാന്തനായ പ്രതി വാഹനം ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചു. ഈ സമയം പ്രസന്നകുമാരിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് മോഷ്ടാവിനെ വളഞ്ഞുപിടിച്ച് തടഞ്ഞുവയ്ക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ പാറശാല പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories