Share this Article
തൊറവിൽ ATM മെഷീൻ കട്ടർ ഉപയോഗിച്ച് മുറിച്ച് പണം കവരാൻ ശ്രമിച്ച കേസ്; പ്രതി അറസ്റ്റിൽ
 Police Apprehend Suspect in ATM Vandalism

തൃശൂർ പുതുക്കാട് തൊറവിൽ എ ടി എം മെഷീൻ കട്ടർ ഉപയോഗിച്ച് മുറിച്ച് പണം കവരാൻ ശ്രമിച്ച കേസിലെ പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.  കല്ലൂർ  കോട്ടായി സ്വദേശി  30 വയസുള്ള ജിതിൻ  ആണ് അറസ്റ്റിലായത്.

 

ഒക്ടോബർ 30-ന് പുലർച്ചെയാണ് സംഭവം. പു‌തുക്കാട്  തൊറവിലെ എസ്.ബി.ഐ. ശാഖയിലെ എ.ടി.എം. മെഷീനും സി.ഡി.എം.എ. മെഷീനുമാണ് പ്രതി കട്ടർ ഉപയോഗിച്ച് മുറിച്ച് പണം കവരാൻ ശ്രമിച്ചത്. ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ഇയാൾ എടിഎം മെഷീനുകളുടെ ഫ്രണ്ട് ക്യാമറകളും കൗണ്ടറിലെ നിരീക്ഷണ ക്യാമറകളും സ്പ്രേ ചെയ്ത ശേഷമാണ് കവർച്ചാശ്രമം നടത്തിയത്.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചത്.

വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിലെ പ്രതിയാണ് ജിതിൻ. ചാലക്കുടി ഡിവൈഎസ്പി ജെ. കുരിയാക്കോസ്,  തൃശ്ശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.സി.സേതു, പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ ഫക്രുദ്ദീൻ, എസ്.ഐമാരായ പി.വി. പാട്രിക്, രാജേഷ്, തൃശ്ശൂർ റൂറൽ ക്രൈം സ്ക്വാഡ്  എസ്ഐമാരായ ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories