കൊച്ചി: താമസിക്കുന്ന കെട്ടിടത്തിൽ നിന്നും താഴെ വീണ മൂന്നു വയസുകാരൻ മരിച്ചു. പെരുമ്പാവൂർ വല്ലത്താണ് സംഭവം.
അന്യസംസ്ഥാന തൊഴിലാളികളുടെ മകൻ വിറ്റു പാൻ ആണ് താമസസ്ഥലത്ത് നിന്നും വീണത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ആണെന്ന് പറഞ്ഞ് വീട്ടുകാർ കളമശേരി മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു.സംഭവത്തിൽ രണ്ടാനച്ഛനെ പൊലിസ് കസ്റ്റഡിയിലെടുത്തു.