എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ബസിന്‍റെ ഡോറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.
കുഞ്ഞിത്തൈ സ്വദേശിനി വിന്‍റു സോണി(31) ആണ് മരിച്ചത്.
ലാബ് ടെക്നീഷ്യൻ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.