ഇടുക്കി പറമ്പിക്കുളം മേഖലയില്‍ ഭീതിപരത്തി കാട്ടാനക്കൂട്ടം. കുട്ടിയാനയ്‌ക്കൊപ്പമാണ് ആനകൾ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങിയത്. വനമേഖലയില്‍ ചൂടും വരള്‍ച്ചയും കനത്തതോടെയാണ് ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലെത്തുന്നത്. അതേസമയം, ആനക്കൂട്ടത്തെ കണ്ട് വാഹനങ്ങള്‍ നിര്‍ത്തരുതെന്നും സെല്‍ഫിയെടുക്കാനോ ഫോട്ടോ പകര്‍ത്താനോ ശ്രമിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.