Share this Article
News Malayalam 24x7
ട്യൂഷന് പോകുന്നില്ലെന്ന് പറഞ്ഞ് മുറിയിൽ കയറി; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
വെബ് ടീം
posted on 02-01-2026
1 min read
ABISHA

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍  പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മഞ്ചവിളാകത്ത് സജി, ലിജി ദമ്പതികളുടെ മകള്‍ എബിഷയാണ് മരിച്ചത്. സ്‌കൂളിന് അവധിയായതിനാല്‍  ട്യൂഷന്‍ പോകാന്‍ അമ്മ അറിയിച്ചെങ്കിലും സുഖമില്ലാത്തതിനാല്‍ പോകുന്നില്ലെന്ന് അറിയിച്ച്  മുറിക്കുള്ളില്‍ കയറി. ഭക്ഷണം കഴിക്കുന്നതിനായി വിളിച്ചപ്പോള്‍ മുറിയുടെ വാതില്‍ പൂട്ടിയ നിലയില്‍ ആയിരുന്നു.

വാതില്‍ തുറക്കാത്തതിനെ  തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയും നാട്ടുകാരെത്തി വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories