Share this Article
News Malayalam 24x7
RSS വേദിയിൽ സംസാരിച്ചും ഭാരതാംബയുടെ ചിത്രത്തിൽ പൂക്കളർപ്പിച്ചും സിപിഐ നേതാവ്; വിശദീകരണം തേടി ജില്ലാനേതൃത്വം
വെബ് ടീം
6 hours 31 Minutes Ago
1 min read
sudhari shetti

കാസർഗോഡ്: ആർഎസ്എസ് വേദിയിലെത്തി സംസാരിക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പൂക്കളർപ്പിച്ചും സിപിഐ നേതാവ് സുന്ദരി ഷെട്ടി . കാസർഗോട്ടെ ഹിന്ദു ഏകതാ സമ്മേളനത്തിലാണ് പങ്കെടുത്തത്. മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗവുമാണ് സുന്ദരി ഷെട്ടി.കാസർഗോഡ് കേന്ദ്രീകരിച്ച് വിവിധ പഞ്ചായത്തുകളിൽ ഹിന്ദു ഏകതാ സമ്മേളനം സംഘപരിവാർ നടത്തിവരുന്നുണ്ട്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പ്രചാരണവുമായി രംഗത്തെത്തുകയാണ് ആർഎസ്എസ്. ഈ പരിപാടിയിലാണ് സിപിഐ നേതാവ് സുന്ദരി ഷെട്ടി പങ്കെടുത്തത്. ഹൊസംഗടിയിൽ വെച്ച് നടന്ന പരിപാടിയിലാണ് പങ്കെടുത്തത്. പരിപാടിയിൽ ആശംസയർപ്പിച്ച് സംസാരിക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പൂക്കളർപ്പിക്കുകയും ചെയ്തു.സുന്ദരി ഷെട്ടിയിൽ നിന്ന് ജില്ലാ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories