Share this Article
News Malayalam 24x7
കായലിൽ പൊക്കിൾകൊടി വേർപെടുത്താത്ത നിലയിൽ നവജാതശിശുവിന്റെ മൃതദേഹം; സംഭവം മഴവിൽ പാലത്തിന് സമീപം
വെബ് ടീം
posted on 24-02-2026
1 min read
NEWBORN

കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടത്. ഇതുവഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം കണ്ടത്. പൊക്കിൾകൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പൊലീസ് തുടർ നടപടികൾ ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories