Share this Article
News Malayalam 24x7
ഗൃഹനാഥനെ കെട്ടിയിട്ട് മര്‍ദിച്ച് വന്‍ സ്വര്‍ണക്കവര്‍ച്ച
Major Gold Robbery in Thrissur

ഒല്ലൂക്കരയിൽ വീടിന്റെ ഗ്രിൽ കുത്തിത്തുറന്ന് അകത്തുകയറിയ കവർച്ചാ സംഘം ഗൃഹനാഥനെ കെട്ടിയിട്ട് മർദ്ദിച്ച് 45 പവൻ സ്വർണ്ണം കവർന്നു. ഒല്ലൂക്കര ചെറുവാള വീട്ടിൽ സോമശേഖരന്റെ (72) വീട്ടിലാണ് കവർച്ച നടന്നത്. കവർച്ചാ സമയത്ത് സോമശേഖരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയുള്ള സമയം നോക്കി വീടിന്റെ പുറകുവശത്തെ ഗ്രിൽ തകർത്താണ് മൂന്നംഗ കവർച്ചാ സംഘം അകത്തുകയറിയത്. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന സോമശേഖരനെ ബലമായി പിടിച്ച് കെട്ടിയിട്ട ശേഷം മുഖത്തടക്കം ക്രൂരമായി മർദ്ദിച്ചു. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന വളകളും മാലകളും മോതിരങ്ങളും ഉൾപ്പെടെ 45 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന് സംഘം കടന്നുകളയുകയായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


മോഷ്ടാക്കൾ രക്ഷപ്പെട്ടതിന് പിന്നാലെ സ്വയം കെട്ടഴിച്ച സോമശേഖരൻ അയൽവാസികളെ വിവരമറിയിക്കുകയും അവർ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ വിവരം നൽകുകയുമായിരുന്നു. പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മർദ്ദനമേറ്റ സോമശേഖരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മണ്ണുത്തി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories