Share this Article
News Malayalam 24x7
ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ പിന്നിലിരുന്ന് യാത്ര; വീട്ടമ്മ റോഡില്‍ തെറിച്ചു വീണു, ഹെൽമെറ്റ് തെറിച്ചുപോയി, ദാരുണാന്ത്യം
വെബ് ടീം
posted on 06-06-2026
1 min read
leela

കണ്ണൂര്‍: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ 62കാരി മരിച്ചു. ബുള്ളറ്റിന് പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ ആണ്  അപകടം. കോറോം ദേവീസഹായം സ്‌കൂളിന് സമീപത്തെ കെ പി ലീല (62)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 മണിയോടെ പയ്യന്നൂരിലെ ഹോട്ടല്‍ അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് വീണത്.

ഭര്‍ത്താവ് ഓടിച്ച ബുള്ളറ്റിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ കോറോം റോഡില്‍ വര്‍ക്ക് ഷോപ്പിന് സമീപം തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തലയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഊരിത്തെറിച്ചതിനാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടയില്‍ ഇന്നലെ രാത്രിയില്‍ മരിച്ചു. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ തെക്കുംകര (കാന്റീന്‍ മുകുന്ദ ഹോസ്പിറ്റല്‍). മക്കള്‍: സൗമ്യ, ഷൈമ. മരുമക്കള്‍: രമേശന്‍ (അമ്മ ഡ്രൈവിംഗ് സ്‌കൂള്‍ പഴയങ്ങാടി), വിനയകുമാരന്‍ (സതേണ്‍ റെയില്‍വേ മംഗലാപുരം). 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories