Share this Article
News Malayalam 24x7
വീട്ടിൽ നിന്ന് മലമ്പാമ്പ് കുഞ്ഞുങ്ങളെ പിടികൂടി
Nine Python Hatchlings Captured from Chavakkad House

 ചാവക്കാട് പുന്നയിൽ വീടിന്റെ വിറകുപുരയിൽ നിന്ന് ഒൻപത് മലമ്പാമ്പ് കുഞ്ഞുങ്ങളെ പിടികൂടി. പുന്നയിപ്പടി കറുപ്പം വീട്ടിൽ മുഹമ്മദ് അബൂബക്കറിന്റെ വീടിന്റെ പുറകുവശത്തുള്ള വിറകുപുരയിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്.

വിറകുപുരയിൽ ആദ്യം മൂന്ന് മലമ്പാമ്പ് കുഞ്ഞുങ്ങളെയും തള്ള മലമ്പാമ്പിനെയുമാണ് വീട്ടുകാർ കണ്ടത്. തുടർന്ന് ഇവർ വാർഡ് കൗൺസിലർ സുജാത സത്യനെ വിവരം അറിയിക്കുകയും, കൗൺസിലർ സ്നേക്ക് റെസ്ക്യൂവർ കാനാംപുള്ളി അബ്ദുൽ കലാമിനെ ബന്ധപ്പെടുകയുമായിരുന്നു. അബ്ദുൽ കലാം സ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം വിറകും മറ്റും നീക്കി നടത്തിയ വിശദമായ തിരച്ചിലിനൊടുവിലാണ് ഒൻപത് മലമ്പാമ്പ് കുഞ്ഞുങ്ങളെയും കണ്ടെത്താനായത്. പിടികൂടിയ പാമ്പ് കുഞ്ഞുങ്ങളെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജനവാസ മേഖലയിൽ നിന്നും ഇത്രയധികം പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്ക പരത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories