Share this Article
News Malayalam 24x7
വെടിവച്ചാന്‍കോവിലിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ഒരു വര്‍ഷം മുൻപുള്ള പക തീര്‍ത്തതെന്ന് പൊലീസ്
Vedivachankovil Youth Murder

നെയ്യാറ്റിൻകരയിൽ ഇന്നലെ രാത്രിയുണ്ടായ തർക്കത്തിനിടെ പ്ലസ്ടു പഠനം കഴിഞ്ഞുനിന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടു. നെയ്യാറ്റിൻകര പുന്നമൂട് സ്വദേശി ശിവസൂര്യയാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു വർഷം മുൻപുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്ത്, കാർത്തിക്, ആരോമൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അഞ്ചംഗ സംഘവും ശിവസൂര്യയുമായി പുന്നമൂട് റോഡിൽ വെച്ച് വാക്കേറ്റം ഉണ്ടായി. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ സംഘം ശിവസൂര്യയെ മർദ്ദിക്കുകയും തുടർന്നുണ്ടായ തള്ളലിൽ സമീപത്തെ കടയുടെ ചില്ല് ഗ്ലാസിലേക്ക് ശിവസൂര്യ തെറിച്ചുവീഴുകയുമായിരുന്നു. തകർന്ന ചില്ലുകൾ ശരീരത്തിൽ ആഴത്തിൽ തറച്ചുകയറി മാരകമായി പരിക്കേറ്റ ശിവസൂര്യയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കഴിഞ്ഞ വർഷമുണ്ടായ തർക്കത്തിന്റെ പകവീട്ടലിന്റെ ഭാഗമായാണ് ഈ ആക്രമണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതികളെ മണ്ണൂർപൂർ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories