Share this Article
News Malayalam 24x7
തൊണ്ടയില്‍ പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
വെബ് ടീം
posted on 06-06-2026
1 min read
TODDLER

കോഴിക്കോട്: കുടിക്കുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സങ്കടകരമായ ആരോപണം. പാലേരി ചെറിയകുമ്പളം സ്വദേശികളായ നവാസ് - താരിഫ ദമ്പദികളുടെ മകള്‍ ഇനായയാണ് മരിച്ചത്.

ശനിയാഴ്ച രാവിലെയോടെ കുഞ്ഞിന് പാല്‍ കൊടുത്തതിന് തൊട്ടുപിന്നാലെ അസ്വസ്ഥതയുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories