Share this Article
News Malayalam 24x7
സ്റ്റെയര്‍ കേയ്സില്‍ തൂങ്ങി യുവതിയുടെ മരണം, ആണ്‍സുഹൃത്ത് അറസ്റ്റില്‍
വെബ് ടീം
10 hours 4 Minutes Ago
1 min read
shehana

പത്തനംതിട്ട: അടൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷെഹനയുടെ ആണ്‍ സുഹൃത്ത് ഏഴുകുളം സ്വദേശി അരുണാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്.

സംഭവ സമയം യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്ന അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 31 കാരി ഷെഹനയാണ് വീട്ടിലെ സ്റ്റെയര്‍ കേയ്സില്‍ തൂങ്ങിമരിച്ചത്. തൂങ്ങിയാണ് മരണം എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.അടൂര്‍ കോട്ടമുകള്‍ സ്വദേശിനിയാണ് ഷെഹന. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories