Share this Article
News Malayalam 24x7
കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിന് പരിക്ക്; മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധമുണ്ടായത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ
വെബ് ടീം
posted on 25-02-2026
1 min read
VEENA GEORGE

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി സമരത്തിനിടെയാണ് സംഭവം. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക്  മന്ത്രിയെ മാറ്റിയിരിക്കുകയാണ്.

വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. സ്പീക്കര്‍ എ എന്‍ ഷംസീറും സ്ഥലത്ത് ഉണ്ടായിരുന്നു.

 കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories