Share this Article
News Malayalam 24x7
ഷോളയൂരില്‍ കാട്ടാന ആക്രമണൽ പരിക്ക്
Wild Elephant Attack in Sholayur

പാലക്കാട് ഷോളയൂരിൽ കാട്ടാന ആക്രമണത്തിൽ 58-കാരനായ ആദിവാസിക്ക് പരിക്കേറ്റു. വടക്കേ കടമ്പാറ സ്വദേശിയായ ബാബുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തെ തുടർന്ന് വനവകുപ്പ് അധികൃതർ സ്ഥലത്തെത്തി ബാബുവിനെ രക്ഷപ്പെടുത്തുകയും ഉടൻ തന്നെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ഷോളയൂർ മേഖലയിൽ കുറച്ചു കാലമായി കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ വനവകുപ്പിന്റെ നേതൃത്വത്തിൽ തുടരുകയാണ്. വന്യജീവി ആക്രമണങ്ങൾ തടയാൻ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം പ്രദേശത്ത് ശക്തമായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories