ആറന്മുള വിമാനത്താവള പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഭൂ ഉടമ ഡ്രോൺ സർവേ നടത്തി. ഡൽഹിയിൽ നിന്നുള്ള കമ്പനിയാണ് സർവേ നടത്തിയത്. 1000 ഏക്കർ ഭൂമി കിട്ടിയാൽ പദ്ധതി തുടങ്ങുമെന്നും സർക്കാർ പിന്തുണ ലഭിക്കുമെന്നും ഭൂ ഉടമ. ഹരിത ട്രൈബ്യൂണലിന്റെ വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഡ്രോൺ സർവേ.