Share this Article
News Malayalam 24x7
അധ്യാപകൻ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു; നിയമനടപടിക്ക് കുടുംബം
വെബ് ടീം
posted on 10-07-2026
1 min read
TEACHER

മലപ്പുറത്ത് കല്‍പകഞ്ചേരിയിൽ അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈയുടെ എല്ല് പൊട്ടി. ചൂരൽ വടി കൊണ്ടാണ് അടിച്ചത്. ക്ലാസ്സിൽ ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് അടിച്ചതെന്നാണ് ആരോപണം.കല്ലിങ്ങൽപറമ്പു MSMHSSലെ അധ്യാപകനെതിരെയാണ് പരാതി.

പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ആരോപണം. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും കുടുംബം പറയുന്നു.

നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories