Share this Article
News Malayalam 24x7
മുൻ ‘മിസ്റ്റർ എറണാകുളം’ 390 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
വെബ് ടീം
posted on 10-07-2026
1 min read
SADHIQ

കൊച്ചി: മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി പിടിയിൽ. 390 ഗ്രാം എംഡിഎംഎയാണ് ജില്ലാ ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡാൻസാഫ്) ഇയാളിൽനിന്ന് പിടിച്ചെടുത്തത്. ആലുവ എടത്തല സ്വദേശിയായ മുഹമ്മദ് സാദിഖ് (26) തൃക്കാക്കരയ്ക്കടുത്ത് വാഴക്കാലയിൽ വച്ചാണ് ഡാൻസാഫിന്റെ പിടിയിലായത്.

സബ് ഇൻസ്പെക്ടർ വിനോജ് ആന്റണിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇന്നലെ രാത്രി ഒൻപതരയോടെ പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഷോൾഡർ ബാഗിൽ നിന്ന് 387.26 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories