Share this Article
ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍; സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം 80,000 പേര്‍
വെബ് ടീം
17 hours 17 Minutes Ago
1 min read
SABARIMALA

ശബരിമല: 2026 വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍. സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ് ആണ് ഉള്ളത്. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം.ബുക്കിങ് ഒക്ടോബര്‍ 29 രാവിലെ പത്തുമണി മുതല്‍ ആരംഭിക്കും. sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സൗജന്യമാണ്.

സ്‌പോട്ട് ബുക്കിങ്ങുകള്‍ വളരെ പരിമിതമാണ്. അതിനാല്‍ മുന്‍കൂര്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ എത്തുന്ന എല്ലാ ഭക്തരെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാത്തവര്‍ക്ക് ദര്‍ശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പ് സമയവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അനിയന്ത്രിതമായ തിരക്ക് സുരക്ഷാ ക്രമീകരണങ്ങളെ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍, തീര്‍ഥാടകര്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് വെര്‍ച്വല്‍ ക്യൂ സ്ലോട്ട് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ അനുവദിച്ച സമയത്തിനുള്ളില്‍ മാത്രം എത്തുന്ന രീതിയില്‍ യാത്ര ആസൂത്രണം ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories