Share this Article
News Malayalam 24x7
നിയന്ത്രണം വിട്ട സ്കൂട്ടി താഴ്ചയിലേക്ക് മറിഞ്ഞു; പിതാവിനും മകൾക്കും ദാരുണാന്ത്യം
വെബ് ടീം
posted on 06-02-2026
1 min read
RAFI FATHIMA

കോഴിക്കോട് ചേവായൂർ എ.ആർ ക്യാമ്പിന് സമീപത്ത് സ്കൂട്ടി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പിതാവിനും മകൾക്കും ദാരുണാന്ത്യം. പുറക്കാട്ടിരി സ്വദേശികളായ എ. റാഫി, ബി.കോം വിദ്യാർത്ഥിനി ഫാത്തിമ നേഹ എന്നിവരാണ് മരിച്ചത്.

വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടി  റോഡിന്റെ താഴ്ഭാഗത്തുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories