Share this Article
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
വെബ് ടീം
5 hours 48 Minutes Ago
1 min read
surya kant

തൃശൂര്‍: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. ശനിയാഴ്ച വൈകിട്ട് 3:50ഓടെയാണ് അദ്ദേഹം കുടുംബസമേതം ദര്‍ശനത്തിനെത്തിയത്.

ഭാര്യ സവിത വസിഷ്ട്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യ സെന്‍, ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവന്‍, രജിസ്ട്രാര്‍ ജനറല്‍ ഗോപകുമാര്‍, ജില്ലാ ജഡ്ജിമാരായ പിഎസ് ശശികുമാര്‍, ബിന്ദു സുധാകരന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജശ്രീ രാജഗോപാല്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ക്ഷേത്രത്തില്‍ എത്തിയിരുന്നു.

ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തിയ ജസ്റ്റിസ് സൂര്യകാന്തിനെ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം വൈകിട്ട് തന്നെ ഡല്‍ഹിയിലേക്ക് മടങ്ങി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories