കോട്ടയം: ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എസ്.ബി കോളെജിന് സമീപം കരിങ്ങട വീട്ടിൽ സാജു ആന്‍റണി, ഭാര്യ അനു സാജു, മകൻ സവിൻ സാജു എന്നിവരാണ് മരിച്ചത്. കടബാധ്യത മൂലമുണ്ടായ ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് ലക്ഷം രൂപയുടെ ബാധ്യതയും നൽകാനുള്ളവരുടെ പേര് വിവരങ്ങളും ആത്മഹത്യാ കുറിപ്പിലുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമാകും സ്ഥിരീകരണം.
ആദ്യം സാജുവും അനുവും ആത്മഹത്യ ചെയ്തു. മൃതദേഹം കണ്ട് പിന്നീട് സവിനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. സാജുവും അനുവും ഒരുമിച്ചെഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കടബാധ്യത മൂലം മരിക്കുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)