പത്തനംതിട്ട അയിരൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്ക് കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിൽ.കൊല്ലം വിജിലൻസ് ഡിവൈഎസ്പി എസ് എസ് ബൈജുവിന്റെ നേതൃത്തിലുള്ള സംഘം ഹെഡ് ക്ലാർക്ക് കെ എ താജുദ്ദീനെ അറസ്റ്റ് ചെയ്തു.മീൻ വില്പന കേന്ദ്രത്തിന്റെ ലൈസൻസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങി.
പരാതിക്കാരൻ വിജിലൻസിനെ നേരത്തെ വിവരം അറിയിച്ചു.താജുദ്ദീനെ കുറിച്ച് വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.പഞ്ചായത്തിനുള്ളിൽ വച്ച് പണം വേണ്ട എന്ന് ഹെഡ് ക്ലർക്ക് അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
റാന്നി റൂട്ടിൽ താൻ നിൽക്കാം എന്ന് അറിയിച്ചു.പരാതിക്കാരൻ എത്തി 8000 രൂപ കൈമാറി.ഇതിൽ 3000 രൂപ ഹെഡ് ക്ലർക്ക് താജുദ്ദീൻ തിരികെ നൽകി.സ്ഥലത്ത് ഉണ്ടായിരുന്ന വിജിലൻസ് സംഘം ഹെഡ് ക്ലർക്കിനെ പിടികൂടുകയായിരുന്നു.കെ എ താജുദ്ദീനെ നാളെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.