Share this Article
തൃശൂർ റെയ്ഞ്ച് ഡിഐജി കേന്ദ്രീയ ഗൃഹ മന്ത്രി ദക്ഷിത പതക് അവാർഡിന് അർഹനായി
വെബ് ടീം
6 hours 28 Minutes Ago
1 min read
Dakshata Padak

ന്യൂഡൽഹി/തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ "കേന്ദ്രീയ ഗൃഹ മന്ത്രി ദക്ഷിത പതക് 2026 "  അവാർഡ് പ്രഖ്യാപിച്ചു. കുറ്റാന്വേഷണ വിഭാഗത്തിൽ തൃശൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നാരായണൻ ടി. ഐപിഎസ്  കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കേന്ദ്രീയ ഗൃഹ മന്ത്രി ദക്ഷിത പതക് 2026 അവാർഡിന് അർഹനായി.നാരായണൻ ടി. ഐപിഎസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കേ കോഴിക്കോട് മായനാട്ട് സ്വദേശിയായ ഹേമചന്ദ്രനെ കാണാതായ അന്വേഷണത്തിൽ മെഡിക്കൽ കോളേജ് പരിസരത്തുനിന്നും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും സാമ്പത്തിക ഇടപാടുമായി സംബന്ധിച്ച തർക്കം കൊലപാതകത്തിലെത്തുകയുമാണെന്ന് കണ്ടെത്തുകയും പ്രതികളായ ജ്യോതിഷ്, അജേഷ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.

കേരളത്തിൽ നിന്നും അഞ്ചുപേരാണ് അവാർഡിന് അർഹരായത്.  മികച്ച കുറ്റാന്വേഷണ വിഭാഗത്തിലാണ് ഇവർ അവാർഡിന് അർഹരായത്.2024 മാർച്ച് 20 മുതൽ കാണാതായ 54 വയസ്സുള്ള ശ്രീ ഹേമചന്ദ്രനെ തിരോധാനത്തെ തുടർന്ന് പരാതിക്കാരിയായിരുന്ന കാണാതായ വ്യക്തിയുടെ മകൾക്ക് ലഭിച്ച സംശയാസ്പദമായ ഫോൺ കോളാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രതികൾ 'ദൃശ്യം മോഡൽ' തന്ത്രമാണ് ആസൂത്രണം ചെയ്തത്.  ഒളിപ്പിച്ചുവെച്ചിരുന്ന മരിച്ചയാളുടെ മൊബൈൽ ഫോൺ ഒടുവിൽ മൈസൂരിൽനിന്ന് വീണ്ടെടുക്കുകയും ചെയ്തു.സാമ്പത്തിക തർക്കത്തെത്തുടർന്ന് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി സുൽത്താൻ ബത്തേരിയിൽ വച്ച് കൊലപ്പെടുത്തി തുടർന്ന് മൃതദേഹം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ചെറമ്പാടി വനമേഖലയിലെ ചതുപ്പുനിലത്തിനുള്ളിൽ ആഴത്തിൽ കുഴിച്ചുമൂടുകയായിരുന്നു.

നാരായണൻ ടി. IPS-ന്റെ നേതൃത്വത്തിലും ഏകോപനത്തിലും തമിഴ്നാട് അധികൃതരുമായി അന്തർസംസ്ഥാന സഹകരണത്തോടെ ശാസ്ത്രീയമായ അന്വേഷത്തിലൂടെ  മൃതദേഹം കണ്ടെത്തി പുറത്തെടുക്കുകയും DNA പരിശോധനയിലൂടെ തിരിച്ചറിയുകയും ചെയ്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories