Share this Article
'സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചത്', 'യൂട്യൂബർ രാജനെ കയ്യേറ്റം ചെയ്തിട്ടില്ല'; അടൂർ സ്റ്റേഷനിലെ സംഭവവികാസങ്ങളിൽ പ്രതികരിച്ച് ശ്രീനാദേവി കുഞ്ഞമ്മ
വെബ് ടീം
11 hours 34 Minutes Ago
1 min read
sreenadevi kunjamma

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിലെ നടന്ന സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്ന സംഭവവികാസങ്ങളിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെ എസ്‌ യു നേതാവ് ഫെനി നൈനാനും രംഗത്ത്. പൊലീസ് സ്റ്റേഷനിൽ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയത്.

സ്റ്റേഷന് അകത്തോ പുറത്തോ അക്രമം നടന്നിട്ടില്ലെന്നും പോലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു. സ്റ്റേഷനിൽ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സെല്ലിന് പുറത്ത് നിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു. സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന യൂട്യൂബറായ രാജനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സി പി ഐ എം നേതാക്കൾ അധഃപതിച്ചതായി ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.

എൽ ഡി എഫിന് അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രമമാണ് സി പി എം പ്രകടിപ്പിക്കുന്നത്. സി പി ഐ എം അടൂർ ഏരിയ സെക്രട്ടറി മനോജിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും തനിക്ക് ഇപ്പോൾ പൊലീസിൽ നിന്ന് നീതി ലഭിച്ചെന്നും അവർ കൂട്ടിച്ചേർത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories