Share this Article
പോത്തിനെ തീറ്റുന്നതിനിടെ പാമ്പുകടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്
വെബ് ടീം
posted on 01-05-2026
1 min read
snakebite

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പുകടിയേറ്റയാൾ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പുകടിയേറ്റത്.

വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെ വൈകിട്ട് മൂന്നു മണിയോടെയാണ് പാമ്പുകടിച്ചത്.ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories